News Now Network

Cinema | Tech | Politics | Business | Health | Videos | World

‘ലളിതം സുന്ദരം’ വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജുമേനോനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മലയാളത്തിന്റെ താര രാജാക്കന്മാർ പുറത്തിറക്കി !

ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ പ്രധാന താരങ്ങളാക്കി മഞ്ജു വാര്യരുടെ അനിയനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മലയാളികളുടെ സ്വന്തം മമ്മൂട്ടിയും, മോഹൻലാലും അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു, ലളിതം സുന്ദരം എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ഒരുമിച്ചാണ് നിർമിക്കുന്നത് ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഏകദേശം 20 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജുവും, ബിജു മേനോനും വീണ്ടും ഒന്നിക്കുന്നത്. 41 എന്ന ചിത്രത്തിന് ശേഷം ബിജു മേനോൻ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ഇന്നലെകളില്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണങ്ങൾ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിൽ ആണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്, മലയാളി പ്രേക്ഷകർ കാത്തിരിക്കുകയാണ് ആ പ്രണയ ജോഡി ബിഗ്‌സ്‌ക്രീനിൽ വീണ്ടും കാണാനായി…