News Now Network

Cinema | Tech | Politics | Business | Health | Videos | World

ഉർവശി ആദ്യമായി ദിലീപിന്റെ നായികയാവുന്നു, കേശു ഈ വീടിന്റെ നാഥന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി !

സിനിമയ്ക്കു മുന്‍പു തന്നെ വര്‍ഷങ്ങളുടെ സൗഹൃദ ബന്ധം തുടരുന്നവരാണ് നാദിര്‍ഷയും ദിലീപും. നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . ദിലീപ് പുതിയ മേക്കോവറിൽ ഉർവശിയോടൊപ്പം ഉള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

കേശു ഈ വീടിന്റെ നാഥൻ രണ്ടാമത്തെ പോസ്റ്റർ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ ഇറങ്ങിയിരുന്നു, ദിലീപിന്റെ ഞെട്ടിക്കുന്ന മേക്ക് ഓവർ കൊണ്ടു സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ആ പോസ്റ്റർ. വന്‍ താര നിരതന്നെ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ദിലീപ് അറുപതുകാരനായി ആണ് വേഷമിടുന്നത്. ഉര്‍വശിയാണ് ചിത്രത്തിലെ ദിലീപിന്റെ നായിക. മലയാളത്തിന്റെ എവർഗ്രീൻ നായിക ജനപ്രിയനായകനൊപ്പം ആദ്യമായി നായിക വേഷത്തിലെത്തുന്നു എന്ന പ്രേത്യേകതയും ചിത്രത്തിനുണ്ട്. സജീവ് പാഴൂര്‍ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് നാദ് ഗ്രൂപ്പ് ആണ്. അനുശ്രീ, ഹരിശ്രീ അശോകന്‍, സലിം കുമാര്‍ കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.