2020, പ്രതീക്ഷയുള്ള വര്‍ഷം, വരാന്‍ പോകുന്നത് വമ്പന്‍ ചിത്രങ്ങള്‍

ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തില്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങള്‍ വീണ്ടും സജീവമാവുകയാണ്. സിബിഐ സീരിയലുകളാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഓളം സൃഷ്ടിച്ച ക്രൈം ത്രില്ലറുകള്‍. അതിനുശേഷം പുതു തലമുറയിലെ ചിത്രങ്ങളായ മെമ്മറീസ്, ദൃശ്യം, തുടങ്ങിയ ചിത്രങ്ങള്‍ ആ ഗണത്തില്‍ വലിയ തരംഗം സൃഷ്ടിച്ചു. ചുരുക്കം ചില ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാളത്തില്‍ വേണ്ടത്ര ക്രൈം ത്രില്ലറുകള്‍ വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം പ്രത്യേകിച്ച് ന്യൂജന്‍ ചിത്രങ്ങള്‍. എന്നാല്‍ 2019ല്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന നിരവധി അന്യഭാഷാ ചിത്രങ്ങളാണ് മലയാളി പ്രേക്ഷകര്‍ കണ്ട് ആസ്വദിച്ചത്. അന്വേഷണ ത്വരയും ഉദ്വേഗഭരിതമായ രംഗങ്ങളുമുള്ള ഇത്തരം ചിത്രങ്ങള്‍ക ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ ഏറെയാണ്.

2020ന്റെ ആരംഭത്തില്‍ മികച്ച ഒരു ക്രൈം ത്രില്ലര്‍ ചിത്രം മലയാളത്തിന് ലഭിച്ചുകഴിഞ്ഞു. കുഞ്ചാക്കോ ബോബന്‍ നായകനായ പുതിയ ചിത്രം ‘അഞ്ചാം പാതിരാ’ മലയാളത്തിലെ എക്കാലത്തെയും ക്രൈം ത്രില്ലെര്‍ ചിത്രങ്ങളിലൊന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രം പ്രദര്‍ശനവിജയം തുടരുകയാണ്.

മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളോടൊപ്പം മറ്റനവധി ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്

ബിഗ് ബ്രദര്‍

സിദ്ദീഖ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റ്റില്‍മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ദിഖും, മോഹന്‍ലാലും ഒന്നിച്ച മൂന്നാമത്തെ ചിത്രമാണിത്.

ഷൈലോക്ക്

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മെഗാസ്റ്റാറിനെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച സിനിമ മാമാങ്കം കാരണം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു

അനുഗ്രഹീതന്‍ ആന്റണി

മിഥുന്‍ മാന്വല്‍ തോമസിന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന സണ്ണി വെയ്ന്‍ നായകനായി അഭിനയിക്കുന്ന ‘അനുഗ്രഹീതന്‍ ആന്റണി ’96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് നായിക. നവീന്‍ ടി മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രൊഫസര്‍ ഡിങ്കന്‍

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീ ഡി ചലച്ചിത്രം ‘പ്രൊഫസര്‍ ഡിങ്കന്‍’. ദിലീപാണ് നായകന്‍. ന്യൂ റ്റിവി യുടെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് സനല്‍ തോട്ടമാണ്.

അയ്യപ്പനും കോശിയും

അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച് 2020ല്‍ പ്രദര്‍ശനത്തിനെത്തുന്ന ഒരു മലയാളഭാഷ കോമഡി ത്രില്ലര്‍ ചലച്ചിത്രമാണ് അയ്യപ്പനും കോശിയും.പൃഥ്വിരാജും,ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റ്റെ ബാനറില്‍ രഞ്ജിത്തും ,പി.എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.