ഷവോമിയുടെ ക്യൂ എൽഇഡി 4k ടിവി ഡിസംബർ 16ന് ഇന്ത്യൻ വിപണികളിലെത്തും. ചൈനീസ് വിപണിയിൽ കഴിഞ്ഞ വർഷം അവസാനത്തോടെ അവതരിപ്പിച്ച എംഐ ടിവി 5പ്രോ ആയിരിക്കും ഇന്ത്യയിലെത്തുന്ന ക്യൂ എൽഇഡി 4k ടിവി എന്നാണ് റിപ്പോർട്ടുകൾ. എൽഇഡി ടിവി കളെക്കാൾ മികച്ച ഡിസ്പ്ലേ ആണ് ക്യൂഎൽ ഇ ഡി 4k ടിവിയുടെ പ്രത്യേകത.

നിലവിലെ സാംസങ് ,ടി സി എൽ, വൺപ്ലസ് ബ്രാൻഡുകളുടെ ക്യൂ എൽഇഡി ടീവികളുമായി മത്സരത്തിനായി ആണ് ഷവോമിയുടെ പുത്തൻ ടിവി ഇന്ത്യൻ വിപണിയിൽ എത്തുന്നത്.നിലവിൽ ടി സി എല്ലിന്റെ 55 c 715 ക്യൂ എൽഇഡി (55,990 രൂപ) ടിവിയാണ് വിലക്കുറവുള്ള മോഡലുകളിൽ ഒന്ന് . ഇതിലും വില കുറച്ച് ഇന്ത്യയിൽ തങ്ങളുടെ ക്യൂ എൽഇഡി ടിവി വില്പനയ്ക്ക് എത്തിക്കാനാണ് ഷവോമി ശ്രമിക്കുന്നത്.