“ഇന്ത്യ കാശ്മീർ കയ്യടക്കിയ 72 വർഷങ്ങൾ “എന്ന വിഷയം ചർച്ച ചെയ്യാൻ പാകിസ്ഥാൻ സംഘടിപ്പിച്ച സൂം ഓൺലൈൻ മീറ്റിംഗ് ഹാക്ക് ചെയ്ത് ഹിന്ദു ഭക്തിഗാനങ്ങൾ കേൾപ്പിച്ച് ഹാക്കർമാർ. വീഡിയോ കോൺഫറൻസ് ഫെയ്സ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് സംഭവം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തിരുന്നു.

ഹാക്കർമാർ ഈ ചർച്ച ഹാക്ക് ചെയ്യുകയും ഹനുമാൻ ,ശ്രീരാമസ്തുതി ഗാനങ്ങൾ കേൾപ്പിക്കുകയും ആയിരുന്നു. ചർച്ചക്കിടെ ഗാനങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോൾ പ്രതിനിധികളിൽ ഒരാൾ ” ഇത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു” എന്ന് പ്രതികരിക്കുകയും ചെയ്തു. ചർച്ചയ്ക്കിടെ പലതവണയാണ് ഹാക്കർനമാർ തടസ്സം സൃഷ്‌ടിച്ചത്. ഈ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.