ചന്ദ്രനിൽ നിന്ന് പാറക്കല്ലുകൾ ശേഖരിച്ച് കൊണ്ടുവരാൻ ചൈനയുടെ ആളില്ലാ ബഹിരാകാശ വാഹനം റെഡിയായിക്കഴിഞ്ഞു. ചന്ദ്രോപരിതലത്തിൽ നിന്ന് മണ്ണും പാറയും ശേഖരിക്കാൻ ശ്രമം നടക്കുന്നത് 1970കൾക്കു ശേഷം ഇതാദ്യമായാണ്. ഇതിനായി പര്യവേഷണ വാഹനം ചാങ് -ഇ5 ഈ ആഴ്ച പുറപ്പെടും.
1976 -ൽ സോവിയറ്റ് യൂണിയൻറെ ലൂണ പദ്ധതി 170 ഗ്രാം പാറയും 1968-ൽ യുഎസിന്റെ അപ്പോളോ പദ്ധതി ആറ് യാത്രകളിലൂടെ 382 കിലോഗ്രാം മണ്ണും പാറയും ശേഖരിച്ചു ഭൂമിയിൽ എത്തിച്ചിരുന്നു. ചന്ദ്രൻറെ ഉൽഭവവും രൂപീകരണവും സംബന്ധിച്ച് ആഴത്തിലുള്ള പഠനമാണ് ചൈനയുടെ ലക്ഷ്യം വിജയിച്ചാൽ ചന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന.
You must log in to post a comment.