2019 ഫെബ്രുവരി അവസാനം പാക്ക് സൈന്യം തടവിലാക്കിയ അഭിനന്ദൻ വർധമാനെ വിട്ടയച്ചില്ലെങ്കിൽ ആക്രമണം ഉണ്ടാകുമെന്ന ഇന്ത്യയുടെ സന്ദേശം അറിഞ്ഞപ്പോൾ പാക്‌സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുടെ മുട്ടിടിക്കുകയായിരുന്നു എന്ന്‌ ദേശിയ അസംബ്ലിയിലെ ഒരംഗം പറഞ്ഞു. അഭിനന്ദൻ വർധമാനെ വിട്ടയക്കാൻ തീരുമാനിച്ച അടിയന്തിര യോഗമുൾപ്പടെ 2019 ഫെബ്രുവരിയിൽ നടന്ന സംഭവങ്ങളെ കുറിച്ച് പറഞ്ഞപ്പോളാണ് പാകിസ്ഥാൻ മുസ്ലിം ലീഗ് എൻ (പി എം എൽ -എൻ ) നേതാവ് ആയാസ് സാദിഖ് ഇക്കാര്യം സൂചിപ്പിച്ചത്. സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ, പി. പി. പി, പി. എം. എൽ. എൻ പാർലമെൻററി നേതാക്കൾ എന്നിവരുമായി ഖുറേഷി നടത്തിയ അടിയന്തിര ചർച്ചയിലാണ് അഭിനന്ദൻ വർധമാനെ വിട്ടയക്കുന്ന തീരുമാനമെടുത്തത്.

ചർച്ചയിൽ പങ്കെടുക്കാൻ മുറിയിലേക്ക് വന്നപ്പോൾ മുതൽ തന്നെ ജനറൽ ജാവേദ് ബജ്വ നല്ല പേടി ഉണ്ടായിരുന്നു എന്നും യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വിസമ്മതിച്ചതായും ആയാസ് സാദിഖ് കൂട്ടിച്ചേർത്തു. രാത്രി ഒൻപത് മണിക്ക് പാകിസ്‌താന്റെ നേർക്കു ഇന്ത്യയുടെ അക്രമണമുണ്ടാവും പടച്ചവനെ ഓർത്തു അഭിനന്ദിനെ വിട്ടയ്ക്കു അല്ലെങ്കിൽ പാകിസ്താനെ ഇന്ത്യ അക്രമിക്കുമെന്ന ഖുറേഷിയുടെ വാക്കുകൾ അയാസ് സാദിഖ് ഇന്നും ഓർമിക്കുന്നു.