ജിബിൻ ജോയ് വാഴപ്പിള്ളി സംവിധാനം നിർവഹിച്ചു ശ്രീകാന്ത് കൃഷ്ണ അവതരിപ്പിച്ചു വിഷ്ണു സുദർശൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ പകലിനോരം എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. അർമാൻ ആഗസ്‌തി, ജെസ്നി അന്നാ ജോയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ പകലിനോരം ഒരു റൊമാന്റിക് മ്യൂസിക് വീഡിയോ ആണ്.

കൃതി, അക്കരെ നിന്നൊരു പൂന്തോണി എന്നീ സൂപ്പര്ഹിറ് പാട്ടുകൾക്ക് ശേഷം ജിബിൻ ജോയ് വാഴപ്പിള്ളി ഒരുക്കുന്ന ഒരു റൊമാന്റിക് പാട്ടാണ് “ഈ പകലിനോരം”. മികച്ച ഫ്രെയിമുകളും മറ്റുമായി കണ്ണിന് കുളിര്മയേകുന്ന ഒരു മികവ് പാട്ടിലുടനീളം കാണാൻ സാധിക്കുന്നുണ്ട്. പാട്ടിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്യാം ആണ്. വിനു വർഗീസിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു സുദർശൻ ആണ്, പാട്ട് പാടിയിരിക്കുനന്നത് നിർമാതാവ് കൂടി ആയ ശ്രീകാന്ത് കൃഷ്ണ ആണ്. വീഡിയോയുടെ ചിത്ര സംയോജനം നിർവഹിച്ചിരിക്കുന്നത് അൻസാർ മജീദ് ആണ്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയ യിൽ മികച്ച അഭിപ്രായം നേടി ഈ ഗാനം മുന്നേറുകയാണ്.