മലയാളം ടെലിവിഷൻ പരിപാടികളിൽ അവതാരകയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പേർളി മാണിയും പേര്ളിയുടെ ഭർത്താവും മലയാളം ടി. വി സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ശ്രീനിഷ് അരവിന്ദും ഒരുമിച്ചഭിനയിച്ച അവസ്ഥ എന്ന വെബ്സീരീസിലെ ചെല്ലക്കുട്ടിയെ എന്ന സോങ്ങാണ് മലയാളികൾക്കു പ്രിയങ്കാരമായി കൊണ്ടിരിക്കുന്നത്. ഇരുവരുടെയും കല്യാണത്തിന് ശേഷം ഒരുമിച്ചഭിനയിക്കുന്ന ആദ്യത്തെ വെബ്സീരീസ് ആണ് അവസ്ഥ. ഇവരുടെ ആദ്യത്തെ വെബ്-സീരീസ് പേര്ളിഷ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു, 3 കോടിയിലതികം ആൾകാർ ആണ് ഈ വെബ് സീരീസ് യൂട്യൂബിലൂടെ കണ്ടത്. പേര്ളിഷിലെ ഫ്ലൈ വിത്ത് യു എന്ന പാട്ടും മലയാളികൾക്കു വളരെ പ്രിയങ്കരമായിരുന്നു. പേര്ളിഷിലെ ഫ്ലൈ വിത്ത് യു എന്ന സോങിൻറെയും അവസ്ഥയിലെ ചെല്ലക്കുട്ടിയെ എന്ന പാട്ടിന്റെയും മ്യൂസിക് ഡയറക്ടർ മലയാളികൾക്കു പ്രിയങ്കരനായ ജെസിൻ ജോർജ് ആണ്.

6 ഓളം സിനിമകളും നിരവധി ഷോർട് ഫിലിംസും വെബ് സീരീസുകൾക്കും സംഗീതം നൽകിയിട്ടുണ്ട് ജെസിന് ജോർജ്. ചാർമിനാർ എന്ന സിനിമയിലെ പരിപാലയ രെഗുനാഥ എന്ന ഗാനം ഒരുക്കിയിരിക്കുന്നതും ജെസിന് ജോർജ് ആണ്. അവസ്ഥ എന്ന പേർളി ശ്രീനിഷ് ദമ്പതികൾ നിർമിച്ചു പേര്ളിയുടെ കസിൻ കൂടി ആയ ശരത് ഡേവിസ് സംവിധാനം നിർവഹിച്ച വെബ് സീരിസിന് സംഗീത സംവിധാനം നിർവഹിച്ചതും പാടിയിരിക്കുന്നതും ജെസിന് ജോർജ് ആണ്, വൈറൽ ആയ ഈ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് പേർളി തന്നെ ആണ്. മുൻപ് ഒരു അടാർ ലവ് എന്ന ചിത്രത്തിൽ ഷാൻ റഹ്മാനുവേണ്ടി മുന്നാലെ പോനാലെ എന്ന ഗാനവും പേർളിഷ് എന്ന വെബ് സീരിസിലെ ഫ്ലൈ വിത്ത് യു എന്ന ഗാനത്തിനും പേർളി വരികൾ എഴുതിയിട്ടുണ്ട്.
ജെസിൻ ജോർജ് തൻ്റെ എല്ലാ പാട്ടുകളിലും പുതുമ കൊണ്ടുവരാൻ ശ്രെമിക്കുന്ന ആളാണ്. ചെല്ലകുട്ടിയിലും അദ്ദേഹം തൻ്റെ മറ്റൊരു മാജിക്കാണ് ഒരുക്കിയത്. അത്കൊണ്ട് തന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് ഈ പാട്ട് സ്വീകരിച്ചിരിയ്ക്കുന്നത്. ഇന്ന് യൂട്യൂബിലെ ട്രെൻഡിങ് സോങ്ങാണ് ചെല്ലക്കുട്ടി. ഇതിനോടകം തന്നെ 44 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു ചെല്ലക്കുട്ടി എന്ന ഗാനത്തിന്, ഷെസാം ഇന്ത്യ യുടെ ഏറ്റവും അതികം ആളുകൾ തിരഞ്ഞ പാട്ടുകളുടെ ലിസ്റ്റിൽ ഒന്നാമത് എത്തിയിരുന്നു ചെല്ലക്കുട്ടി എന്ന ഈ ജെസിന് ജോർജ് മാജിക്കൽ പാട്ട്. മലയാളികൾക്കു മാത്രമല്ല തമിഴ്നാട്ടിലും ചെല്ലക്കുട്ടി വയറലായി മാറിക്കൊണ്ടിരിക്കുകയാണ്.

You must log in to post a comment.