മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററുകളോളം കാറോടിച്ച് 25 കാരിയെ പോലീസ് പിടികൂടി. സ്പെയിനിലെ മാലാഗയിലാണ് സംഭവം. റോഡിലൂടെ വരുന്ന കാർ മെട്രോ ട്രാക്കിലേക്ക് പ്രവേശിച്ചശേഷം ട്രാക്കിലൂടെ ഓടുന്ന വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.

അർധരാത്രിയിൽ മെട്രോ ട്രാക്കിലൂടെ ഏകദേശം ഒന്നര കിലോമീറ്റർ ആണ് യുവതി കാറോടിച്ചത്. ട്രാക്കിലൂടെ ഓഡിയോ കാർ നിർത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഒന്നര കിലോമീറ്റർ ഓടിയ ശേഷം മൂന്ന് ടയർ പൊട്ടി കുടുങ്ങിയ ശേഷമാണ് യുവതി കാർ നിർത്തിയത്.