കൊച്ചി:ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് അനധികൃതമായി 400 ഗ്രാം സ്വർണം കടത്തിയ എയർ ഇന്ത്യ ജീവനക്കാരന് ഇന്ന് നാല് വർഷം തടവുശിക്ഷ. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. എയർഇന്ത്യ ജീവനക്കാരായ ഹിമത് കുമാർ ഒഭാനെയാണ് എറണാകുളം സിബിഐ കോടതി ശിക്ഷിച്ചത്.

നാലു വർഷം തടവും 25,000 രൂപ പിഴയുമാണ് എറണാകുളം സിബിഐ കോടതി വിധിച്ചത്. മുംബൈ സ്വദേശിയാണ് ഹിമത്. എയർഇന്ത്യയുടെ 964 നമ്പർ വിമാനത്തിൽ ജിദ്ദയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തി ലേക്കുള്ള യാത്രയിൽ ഡ്യൂട്ടിയിലിരിക്കെയാണ് ഹിമത് സ്വർണം കടത്തിയത്. ഏകദേശം 11,92000 രൂപ വിലവരുന്ന സ്വർണം പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ചാണ് കടത്തിയത്.