നവാഗത സംവിധായകൻ ഷംസു സെയ്ബ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ‘മണിയറയിലെ അശോകൻ’ ഈ മാസം 31 ന് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് നെറ്റ്ഫ്ലിക്സാണ്. തിരുവോണത്തിനാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസ്.
വേ-ഫെറ റർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയാണ് നായകനാകുന്നത്. സസ്പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തിൽ നായിക അനുപമ പരമേശ്വരനാണ്. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്,ശ്രീലക്ഷമി, ശ്രിത ശിവദാസ് എന്നിവരാണ് മറ്റു താരങ്ങൾ. വിനീത് കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
സഹസംവിധായികയായും അനുപമ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കു, എഡിറ്റിങ് അപ്പു ഭട്ടതിരി, സംഗീതം ശ്രീഹരി കെ നായർ എന്നിവരുമാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ദുൽഖർ നിർമിക്കുന്ന ചിത്രമാണ് മണിയറയിലെ അശോകൻ.