യുവാൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിച്ചു ധനുഷ്, ധീ എന്നിവർ ആലപിച്ച മാരി-2 എന്ന ചിത്രത്തിലെ പാട്ടാണ് റൗഡി ബേബി. പാട്ടീൽ അഭിനയിച്ചിരിക്കുന്നത് ധനുഷ് – സായി പല്ലവി ജോഡികളാണ്. ഇറങ്ങിയപ്പോൾ തന്നെ ഇന്ത്യ മുഴുവൻ വയറൽ ആയി മാറിയ ഈ ഗാനം ഇപ്പോൾ ഒരു സുവർണ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. 100 കോടിയിലധികം കാഴ്ചക്കാരാണ് ഇപ്പോൾ ഈ ഗാനം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ആണ് 100 കാഴ്ചക്കാർ ലഭിച്ച ഒരു ഗാനം ഉണ്ടാകുന്നത്. 135 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിലെ 100 കോടി ആൾക്കാരും ഈ പാട്ട് കേട്ടിട്ടുണ്ട്. മാരിയിലെ റൗഡി ബേബി എന്ന ഗാനം കേൾക്കാം