ഏവരുടെയും പേടിസ്വപ്നമാണ് മുടികൊഴിച്ചിൽ. മുടി കൊഴിച്ചിലിന് കാരണങ്ങൾ പലതുമാവാം. എന്നാൽ ആരോഗ്യകരമായ ജീവിതശൈലി പാലിച്ചാൽ മുടികൊഴിച്ചിൽ തടയാനാകും. ജീവിതശൈലിയിലെ മാറ്റങ്ങൾ ,ഭക്ഷണത്തിലെ പ്രശ്നങ്ങൾ, സ്ട്രെസ്സ് എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട്. മുടികൊഴിച്ചിൽ കുറയുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

1) ഭക്ഷണ രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ.

ആരോഗ്യകരവും സമീകൃതവുമായ ആഹാരശീലങ്ങൾ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. മാംസം, മത്സ്യം ,നട്‌സ് എന്നിവ ദിവസമുള്ള ഭക്ഷണശീലങ്ങളുടെ ഭാഗമാക്കണം. ആവശ്യത്തിന് പ്രോട്ടീനും കൃത്യമായ വ്യായാമവും മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. മുടി വളരാനും മുടി കൊഴിച്ചിൽ തടയാനും ബയോട്ടിൻ വിറ്റാമിൻ എ, ബി, കരോട്ടിൻ എന്നിവ ആവശ്യമാണ്.

2) സ്‌ട്രെസ്സ്
സ്ഥിരമായി ധ്യാനം, യോഗ എന്നിവ ശീലിക്കുകയും കൃത്യമായി വ്യായാമം ചെയ്യുന്നതും സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും. മുടികൊഴിച്ചിൽ ഉൾപ്പെടെ പല ശാരീരിക മാനസിക പ്രശ്നങ്ങളുടെയും പ്രധാന കാരണം മാനസിക സമ്മർദമാണ്.മാനസികസമ്മർദം കൂടുന്നത് മുടിയുടെ വളർച്ച ചക്രം തടസ്സപ്പെടുത്തും.

3) പുകവലി

പുകവലിക്കുന്ന സ്വഭാവം മുടികൊഴിച്ചിൽ തീവ്ര മാവുന്നതിന് ഇടയാക്കും. പുകവലിക്കുന്നത് മുടിയുടെ വളർച്ചയെ നശിപ്പിക്കുകയും എയർഫോളിക്കുകളുടെ ഡിഎൻഎ നശിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

4)സൂര്യ പ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ.

അൾട്രാവയലറ്റ് കിരണങ്ങൾ അമിതമായി തലയിൽ ഏൽക്കുന്നതിലൂടെ മുടിയുടെ പ്രോട്ടീനുകൾ നശിക്കുന്നതിനു ഇടയാക്കും. ഈ പ്രോട്ടീനുകളാണ് മുടിയുടെ വളരാൻ സഹായിക്കുന്നത്. ബൈക്ക് യാത്രികർ ഒരു തുണി കൊണ്ട് തല പൊതിഞ്ഞ് ശേഷം ഹെൽമെറ്റ് ധരിക്കണം. കടുത്ത വെയിലത്ത് പോകുമ്പോൾ തലയിൽ ഷാൾ ഇടുകയോ കുട ചികിടുകയോ ചെയ്യുന്നത് അൾട്രാവയലറ്റ് കിരണങ്ങൾ തലയിലേൽക്കുന്നത് കുറക്കും.

5) അധികം മേക്കപ്പ് മുടിയിൽ വേണ്ട.
സ്ട്രെയ്റ്റനിംഗ് ഉപകരണങ്ങൾ ,ബ്ലോഡ്രയറുകൾ എന്നിവ ഉപയോഗിക്കുന്നത് മുടിയെ എളുപ്പത്തിൽ നശിപ്പിക്കുകയും കൂടി വേരുകളെ ദുർബലമാക്കും ചെയ്യുന്നു. മുടിയിൽ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ അമിതമായാൽ മുടിവളർച്ചയെ ബാധിക്കുകയും മുടിയുടെ കനം കുറഞ്ഞു പൊട്ടി പോകാൻ ഇടയാക്കുകയും ചെയ്യും. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.