ജലദോഷം ഉള്ളപ്പോൾ ചെറുചൂടോടെ ചുക്കുകാപ്പി കുടിക്കുന്നത് ആശ്വാസം നൽകും. അതേപോലെ തന്നെ ഒരു കപ്പ് പാലിൽ അൽപം മഞ്ഞൾപൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം വരാതിരിക്കാൻ സഹായിക്കും .ജലദോഷമുള്ളപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് മൂക്ക് അടഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആവി പിടിക്കുന്നത് നല്ലതാണ്. അടഞ്ഞ മൂക്ക് തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കൾ നശിച്ചു പോകുന്നതിനും ഇത് സഹായിക്കും.

ആവി പിടിക്കുമ്പോൾ ചൂട് അധികമാകാതെ ശ്രദ്ധിക്കണം.ചൂട് അധികമായാൽ മൂക്കിലെ കോശങ്ങൾ നശിക്കാൻ സാധ്യത ഉണ്ട്. ജലദോഷത്തിന്റെ ലക്ഷണങ്ങൾ തുടങ്ങുമ്പോൾ ഉപ്പിട്ട ചൂടുവെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്.