ആരാധകർക്ക് സർപ്രൈസായി ഭാവി വരൻ ഗൗതം കിച്ചുലുമൊത്തുള്ള ആദ്യ ചിത്രങ്ങൾ പങ്കുവെച്ചു നടി കാജൽ അഗർവാൾ. ഇരുവരുടെയും വിവാഹത്തിനു ഇനി ദിവസങ്ങൾ മാത്രമേയുള്ളു. ഒക്ടോബർ 30നാണ് ഇരുവരുടെയും വിവഹം.കഴിഞ്ഞ ദിവസം വിവാഹനിച്ചയത്തിലെ മോതിരത്തിൻറെ ചിത്രം നടി പങ്കുവെച്ചിരുന്നു. കാജലും ഗൗതമും സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നവരാണ്.

മുംബൈ സ്വദേശിയാണ് ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം.അടുത്ത ബന്ധുക്കൾ മാത്രമടങ്ങിയ ഒരു ചെറിയ ചടങ്ങായിട്ടാണ്‌ വിവാഹം എന്ന് നടി പറയുന്നു.വിവാഹത്തിന് ശേഷവും സിനിമയിൽ അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന ഇരുവർക്കും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്ന് നടി പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ വിവാഹ നിച്ഛയം. മുംബൈ സ്വദേശിയാണ് കാജൽ. 2004 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ക്യും ഹോ ഗയ നാ യിലൂടെയാണ് കാജൽ അഭിനയ രംഗത്തേക്ക് വന്നത്.