ഇന്ന് പലരെയും വലച്ചു കൊണ്ടിരിക്കുവാണ് കോവിഡ് രോഗം ബാധിച്ച് രോഗമുക്തിക് ശേഷവും വിട്ടുമാറാത്ത ശ്വാസംമുട്ടൽ, ചുമ, ഉറക്കമില്ലായ്മ, ക്ഷീണം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ. ഇതെല്ലാം ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങൾ ആണ്. ഇതിനായി എല്ലാ നഗരങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ഉയരുന്നുണ്ട്.

പ്രായം, രോഗ ചികിത്സ, പ്രതിരോധശക്തി, കോവിഡിന്റെ തീവ്രത എന്നിങ്ങനെയുള്ള പല ഘടകങ്ങൾ ദീർഘകാല കോവിഡിന് വഴിയൊരുക്കുന്നു. കിങ്ങ്‌സ് കോളേജ് ലണ്ടൻ നടത്തിയ പരീക്ഷണത്തിൽ താഴെ പറയുന്ന ആളുകൾക്കാണ് ദീർഘകാല കോവിഡ് വരാനും പ്രശ്നങ്ങൾ സങ്കീർണമാവാനും സാധ്യത കൂടുതലുള്ളത്.

*ശ്വാസകോശപ്രശ്നമുള്ള ആളുകൾ

ശ്വാസകോശ പ്രശ്നങ്ങൾ രോഗം ബാധിക്കുന്നതിനെക്കാൾ മുൻപേ തന്നെ ഉള്ള ആളുകൾക്ക് രോഗം മാറാൻ ആഴ്ചകളോ മസങ്ങളോ എടുത്താൽ രോഗം മറിയതിനു ശേഷവും ചുമ, ശ്വാസംമുട്ടൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ തുടരാം.

*പ്രായമായവർ

കോവിഡ് വരാൻ കൂടുതൽ സാധ്യത പ്രായമുള്ളർക്ക് ആണ്.പ്രായമുള്ള ആളുകൾക്ക് പ്രീതിരോധശക്തി കുറവായതിനാൽ രോഗം വളരെവേഗം പിടിപെടാനും രോഗം മാറിയാലും ശരീരവേദന,ശ്വാസംമുട്ടൽ,ക്ഷീണം,തലച്ചോറിന് ആകെയൊരു മന്ദത എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മാറാൻ സമയമെടുക്കും.

*സ്ത്രീകൾ

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്കാണ് കോവിഡ് പിടിപെടാൻ സാധ്യത വളരെ കുറവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.എന്നാൽ ദീർഘകാല കോവിഡിന്റെ പ്രശ്നങ്ങൾ സ്ത്രീകൾക്കാണ് കൂടുതൽ ബാധിക്കുക.ക്ഷീണം, മുടികൊഴുച്ചിൽ,തലച്ചോറിന് മൂടൽ,മണവും രുചിയും നഷ്ടമാകൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കോവിഡ് വന്നതിനു ശേഷം സ്ത്രീകളിൽ വിട്ടുമാറാൻ സമയമെടുക്കും.കോവിഡ് ബാധിച്ച സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുത്തലാണെന്ന് ഇറ്റലിയിൽ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

*അമിതവണ്ണമുള്ള ആളുകൾ

അമിത വണ്ണമുള്ള ആളുകളിൽ കോവിഡ് മൂലം നീർക്കെട്ട് ഉണ്ടാവാനും വേറെന്തെങ്കിലും രോഗമുണ്ടെകിൽ അതു കൂടാനുമുളള സാധ്യത വളരെ കൂടുതലാണ്.അതിനാൽ കോവിഡ് രോഗികൾ അമിത ഭാരം കുറക്കണം എന്നത് ശ്രെദ്ധിക്കേണ്ടിയ ഒരു വലിയ കാര്യമാണ്.