ലോകത്ത് മൊത്തം കോവിഡ് രോഗബാധിതരുടെ എണ്ണം 5 കോടിയിലേക്ക് കടക്കുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകത്ത് 4.96 കോടി പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചിട്ടുള്ളത്. 12,47969 ആളുകൾക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. അമേരിക്കയിൽ മാത്രം കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു.2,42200 ആളുകൾ മരണപ്പെട്ടു.

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക കഴിഞ്ഞാൽ ഇന്ത്യ ആണ്‌ രണ്ടാം സ്ഥാനത്ത്. 85 ലക്ഷത്തോളം ആളുകൾക്കാണ് കോവിഡ് ബാധിച്ചത് .രാജ്യത്ത് ഒന്നേകാൽ ലക്ഷത്തോളം ആളുകൾ കൊവിഡ് മൂലം മരണപ്പെട്ടു. 78 ലക്ഷത്തോളം ആളുകൾ രോഗമുക്തരായിട്ടുണ്ട്. ആറ് ശതമാനം ആളുകൾ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.