Categories
Latest News

Rajeev Govindan’s Waterbound Media ലാലേട്ടനും, പൃഥ്വിരാജ് സുകുമാരനും, ഉണ്ണി മുകുന്ദനും, കുഞ്ചാക്കോ ബോബനും, ആസിഫ് അലിയും, ആന്റണി വർഗീസും ചേർന്ന് പുറത്തിറക്കി…


ലാലേട്ടനും, പൃഥ്വിരാജ് സുകുമാരനും, ഉണ്ണി മുകുന്ദനും, കുഞ്ചാക്കോ ബോബനും, ആസിഫ് അലിയും, ആന്റണി വർഗീസും ചേർന്ന് പുറത്തിറക്കി…
Rajeev Govindan’s Waterbound Media

എന്നും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് സിനിമ. മാറ്റങ്ങൾക്കൊപ്പമോ അവയ്ക്ക് ബഹുദൂരം മുൻപെയോ സഞ്ചരിച്ച ചരിത്രമാണ് മലയാള സിനിമയ്ക്കുള്ളത്.

ഇന്ത്യയിലെ ആദ്യ 3D സിനിമ പ്രദർശനത്തിനെത്തിയത് മലയാളത്തിലാണ്.
ലോക സിനിമയിൽ ഉണ്ടായിട്ടുള്ള എല്ലാ കതിച്ചുചാട്ടത്തിനും അതത് കാലത്തു തന്നെ നമ്മുടെ സിനിമയും വിധേയമായിട്ടുണ്ട്.

കോവിഡ് മഹാമാരി കാരണം രൂപപ്പെട്ടിരിക്കുന്ന പുതിയ ലോകസാഹചര്യം, സിനിമയുൾപ്പെടെ സമസ്ത മേഖലകളിലും കാര്യമായ മാറ്റം ആവശ്യമാക്കിയിരിക്കുകയാണ്.

അത്തരത്തിൽ മലയാള സിനിമാലോകത്ത് ഗുണപരമായ മാറ്റങ്ങളുടെ തുടക്കം കുറിക്കാൻ എത്തുകയാണ് വാട്ടർ ബൗണ്ട് മീഡിയ.

മാജിക് മൂൺ പ്രൊഡക്ഷൻസ് എന്ന ബാനറിൽ മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ നിർമ്മിച്ച ഞങ്ങൾ വിനോദ വ്യവസായ രംഗത്ത് പുതുമയാർന്ന ലക്ഷ്യങ്ങളോടെയാണ് WATERBOUND MEDIA എന്ന നവസംരംഭത്തെ അവതരിപ്പിക്കുന്നത്.

കോവിഡാനന്തര കേരളത്തിൽ മലയാള സിനിമ ആവശ്യപ്പെടുന്ന അച്ചടക്കത്തോടെ
നവ സാങ്കേതികവിദ്യാ സാധ്യതകൾ പ്രയോജനപ്പെടുത്തി നല്ല സിനിമകൾ നിർമ്മിക്കാൻ വാട്ടർബൗണ്ട് മീഡിയ ഒപ്പമുണ്ടാകും.

മാറുന്നകാലം ആഗ്രഹിക്കുന്ന സിനിമ,
ഈ മേഖലയിലേക്ക് കടന്നു വരാനാഗ്രഹിക്കുന്ന പുത്തൻ പ്രതിഭകൾക്കൊപ്പം ചേർന്ന് സാക്ഷാത്കരിക്കാൻ വാട്ടർബൗണ്ട് മീഡിയ ലക്ഷ്യമിടുന്നു.

ഇതിനു പുറമേ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുൾപ്പെടെയുള്ള സിനിമയുടെ വിതരണം, പരസ്യചിത്രങ്ങൾ യൂ ട്യൂബ് കണ്ടന്റ് എന്നിവയുടെ നിർമ്മാണം, വി എഫ് എക്സ് – വിർച്ച്വൽ റിയാലിറ്റി പ്രോജക്ടുകളുടെ നിർമ്മാണം, ഇവയ്ക്കാവശ്യമായ സാങ്കേതിക സഹായം, വെബ് സീരീസ് നിർമ്മാണം
ഡോക്യുമെൻററി – ഷോർട്ട് വീഡിയോ നിർമ്മാണം എന്നിവയും വാട്ടർബൗണ്ട് മീഡിയ നിർവ്വഹിക്കും.

മുംബൈ ആസ്ഥാനമായാണ് WATERBOUND MEDIA പ്രവർത്തിക്കുന്നത്.

മാജിക് മൂൺ കുടുംബത്തിന്റെ പുതിയ സ്വപ്നസംരംഭത്തിന് ഏവരുടേയും ഹൃദയംഗമമായ പിന്തുണകൾ പ്രതീക്ഷിക്കുന്നു.

സ്നേഹാദരങ്ങളോടെ
നിങ്ങളുടെ
രാജീവ് ഗോവിന്ദൻ
(രാജീവ്നായർ)

Facebook – https://www.facebook.com/Waterbound-media-108029307667571

Instagram – https://www.instagram.com/WaterboundMedia

Twitter – https://www.twitter.com/WaterboundM

Youtube – https://bit.ly/WaterboundMedia

Leave a Reply