Categories
Latest News

ഉണ്ണി മുകുന്ദൻ നിർമ്മാതാവായി മാറുന്നു .

ഉണ്ണി മുകുന്ദൻ സിനിമയിൽ മറ്റൊരു മേഖലയിലേക്ക് കൂടി ചുവടു വയ്ക്കുകയാണ് . മലയാള സിനിമയുടെ ചോക്ലേറ്റ് നായകനായും, മസിലളിയനായും, സ്‌ക്രീനിൽ നിറഞ്ഞു നിന്ന ഉണ്ണി ഇപ്പോൾ നിർമ്മാതാവായി മാറുകയാണ്. ഈ ചിങ്ങം ഒന്നിന് ആരംഭിക്കുന്ന ആ വലിയ സംരംഭത്തിന്റെ ശുഭാരംഭം ഉണ്ണി പ്രേക്ഷകരുമായി പങ്കിടുന്നു.

“ഞാൻ ജീവിതകാലം മുഴുവനും സ്വപ്നം കണ്ടിരുന്നു. പലതിലും ഞാൻ എന്നെ വിഭാവനം ചെയ്തു നോക്കി, ഈ പ്രപഞ്ചം എല്ലാം എനിക്കൊപ്പം അതിനെ യാഥാർഥ്യമാക്കാൻ ഒപ്പം നിന്നു. അത്തരമൊരു സ്വപ്നമായിരുന്നു ഒരു നടനാവുക എന്നത്. ആ വിശ്വാസത്തെ ആധാരമാക്കി ഒരു നിർമ്മാതാവെന്ന സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് ‘ഉണ്ണി മുകുന്ദൻ ഫിലിംസിലൂടെ’ (UMF) ഞാൻ ചുവടുവയ്ക്കുകയാണ് . സിനിമയ്ക്ക് അർത്ഥവത്തായ ഒന്ന് തിരികെ നൽകുക എന്ന എന്റെ ചെറിയ ശ്രമത്തിന്റെ ഭാഗമാണ് UMF. പ്രചോദനാത്മകവും, മാനസികോല്ലാസം പകരുകയും ചെയ്യുന്ന സൃഷ്‌ടികൾ മെനഞ്ഞെടുക്കാനും, കഴിവുകളെ പിന്തുണയ്ക്കാൻ ഉതകുന്ന ഒരു പ്ലാറ്റ്‌ഫോമാവുക എന്നതാണ് UMF ലക്ഷ്യമിടുന്നത്.”

Leave a Reply