ന്യൂഡൽഹി: ഇന്ത്യ, യുഎസ്, ജപ്പാൻ , ഓസ്‌ട്രേലിയ നാവികസേനകൾ ബംഗാൾ ഉൾക്കടലിൽ സംയുക്ത സൈനികാഭ്യാസം (മലബാർ വ്യായാമം) ആരംഭിക്കുന്നു. രണ്ടാം ഘട്ടം ഈ മാസം മധ്യത്തിൽ അറേബ്യൻ കടലിൽ നടക്കും. ഇന്തോ-പസഫിക് മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനക് നാല് സേനകൾ ഒന്നിച്ചാണെന്നുള്ള സന്ദേശം അറിയിക്കുക എന്നത് കൂടിയാണ് ഈ അഭ്യാസത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ 4 യുദ്ധകപ്പലും 1 മുങ്ങിക്കപ്പലുമാണ് ആദ്യഘട്ട സംയുക്ത പരിശീലനത്തിൽ ഉണ്ടാവുക.

സമുദ്ര അതിർത്തികൾ ലംഘിക്കാനുള്ള ചൈനയുടെ നീക്കം വളരെ ശക്തമാവുകയാണ് .അതിനാൽ സംയുക്തശക്തി പ്രെകടനം ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ, യുഎസ്, ജാപ്പനീസ് സായുധ സേനയുടെ വാർഷിക വ്യായാമത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയയെ ക്ഷണിച്ചത് ഇന്ത്യയാണ് .ചൈനയെ പ്രേധിരോധിക്കാനുള്ള സംയുക്ത നീക്കങ്ങളും പരിശീലിപ്പിക്കും. ഇതിനുമുമ്പ്, സംയുക്ത പരിശീലനം നടത്തിയത് 2007 -ൽ ആയിരുന്നു.