മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ചിത്രീകരണം പാലക്കാട് വരിക്കാശ്ശേരി മനയിൽ ആരംഭിച്ചു. ദൃശ്യം 2 ന് ശേഷം മോഹൻലാൽ നായകൻ ആയി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആറാട്ടിന് ഉണ്ട്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മോഹൻലാൽ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കു വച്ചത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രത്തിന് കോമഡിയും ആക്ഷനും നും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു തിരക്കഥ ആണ് എന്നാണ് സൂചനകൾ. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിൻറെ മുഴുവൻ ടൈറ്റിൽ.