ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കോഴിക്കോട് ഉള്ളെരി മലബാർ മെഡിക്കൽ കോളേജിലെ കോവിഡ് സെൻററിൽ ചികിത്സയിൽ കഴിയുന്ന യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല.തുടർന്ന് യുവതി തന്നെ പോലീസിൽ അറിയിക്കുകയായിരുന്നു.


യുവതിയെ ഞായറാഴ്ച രാത്രി ഡോക്ടറെ കാണിക്കാൻ എന്ന് കള്ളം പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ആശുപത്രി രജിസ്റ്ററിൽ നിന്നും യുവതിയുടെ ഫോൺ നമ്പർ എടുത്ത് ജീവനക്കാരൻ ആദ്യം ഫോണിൽ ശല്യം ചെയ്തിരുന്നു എന്നും യുവതി പോലീസിനോട് പറഞ്ഞു. അത്തോളി പോലീസ് യുവതിയുടെ മൊഴി രേഖപെടത്തും.രേഖാമൂലം യുവതിയുടെ പരാതി ലഭിച്ചില്ലെന്നും അതിനാലാണ് നടപടി എടുക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.