രാജ്യാന്തര വിപണിയിൽ ഏകദേശം രണ്ടു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലും 5 കിലോ കഞ്ചാവും എക്സൈസ് എൻഫോഴ്സ്മെൻറ് കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി പിടികൂടി. തൃശ്ശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽ രാജ് എന്നിവരാണ് രണ്ടുകോടി രൂപ വിലവരുന്ന ഹാഷിഷുമായി ചവറയിൽ പിടിയിലായത്. കാവനാട് സ്വദേശി അജിമോൻ ആണ് അഞ്ച് കിലോ കഞ്ചാവുമായി കൊല്ലം നഗരത്തിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്.

തിരുവനന്തപുരം നഗരൂരിൽ മൂന്നു കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടിച്ചെടുത്ത കേസിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തെ ലഹരിമരുന്ന് ശേഖരണം എക്സൈസ് പിടികൂടിയത്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എക്സൈസ് എൻഫോഴ്സ്മെൻറ് അറിയിച്ചു .

ആന്ധ്രയിൽ നിന്നെത്തിക്കുന്ന ലഹരിമരുന്ന് ചവറയിലെ വാടക വീട്ടിൽ സൂക്ഷിച്ചശേഷം സിറാജിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിതരണം ചെയ്യുകയായിരുന്നെന്ന് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു.