പാലക്കാട്:പുതുശ്ശേരിയിൽ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിൽ വൻ കുഴൽപണ വേട്ട. കണക്കിൽപെടാത്ത 77.5 ലക്ഷം രൂപ പിടികൂടി. . പാലക്കാട് വടകരപ്പതി സ്വദേശി മനോജിനെയാണ് കുഴൽപ്പണവുമായി എക്സൈസ് സംഘം പിടികൂടിയത്.

ഇരുചക്രവാഹനത്തിൽ കോയമ്പത്തൂരിൽ നിന്നും തൃശ്ശൂരിലേക്ക് പണവുമായി വരുന്ന വഴിയിൽ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.