Categories
Indian Cinema

കിടിലന്‍ ചിത്രവുമായി മമ്മൂട്ടി . അമ്പരന്ന് ആരാധകർ.

തന്‍റെ 69-ം വയസ്സിലും യുവത്വം നിലനിർത്തുന്ന മമ്മൂക്ക ഇന്ത്യൻ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരം ആണ് . ലോക്ക്ഡൗൺ ആയതോടെ താരങ്ങള്‍ പങ്കു വെച്ച ചിത്രങ്ങള്‍ ഏറെ വൈറൽ ആകാറുണ്ട് . അതിൽ നിന്നുമെല്ലാം ഏറെ വ്യത്യസ്തമായ ഒരു ചിത്രമാണ് മമ്മൂട്ടി പ്രേക്ഷകരുമായി പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവച്ച ചിത്രത്തില്‍ താടിയും മുടിയും വളർത്തി വേറിട്ട ലുക്കിൽ ആണ് അദ്ദേഹം.
വർക്ക് അറ്റ് ഹോം, വർക്ക് ഫ്രം ഹോം, ഹോംവർക്ക്, നോ അദർ വർക്ക്, സൊ വർക്ക് ഔട്ട് എന്നു കുറിച്ചു കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.

സെൽഫി ചിത്രങ്ങൾ ആണ് അദ്ദേഹം പങ്കുവെച്ചത്. കറുത്ത ഫ്രയിമുള്ള കണ്ണട വെച്ചുള്ള ചിത്രവും കണ്ണട ഇല്ലാത്ത ചിത്രവും ഉണ്ടായിരുന്നു. വർക്ക്ഔട്ടിനിടെ പകർത്തിയ ചിത്രങ്ങള്‍
നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു , നടൻ ഷറഫുദ്ദീൻ രസകരമായി കമൻറ് ചെയ്തത് . ഇനീപ്പോ നമ്മൾ നിൽക്കണോ? പോകണോ? എന്നാണ് . നിരവധി നടീനടന്മാരും കമൻറുകൾ ഇട്ടിട്ടുണ്ട് . ലോക്ക്ഡൗണിനിടെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്ന മമ്മൂട്ടിയുടെ ലുക്കും ഏറെ ശ്രദ്ധനേടിയിരുന്നു.

Leave a Reply