സോണി പനംന്താനം രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് തന്നെ എറണാകുളത്തിന്റെ ലീഡർ ഹൈബി ഈഡന്റെ തണലിൽ ആയിരുന്നു. സ്വന്തം ജോലി വരെ ഉപേക്ഷിച്ചു പൊതു പ്രവർത്തന രംഗത്തേക്കുവന്ന ഇയാൾ വളരെ ശ്രേദേയമാ ഒരു യുവ ഐക്കൺ കൂടിയാണ്. സിപിഎം ഗവണ്മെന്റ്ന്റെ കെടുകാര്യസ്ഥതയ്ക്കും അക്രമ രാഷ്ട്രീയത്തിനും എതിരെ വളരെ കർമ്മനിരതനായി സമരം രംഗങ്ങളിൽ പങ്കെടുത്ത ഇയാളെ ഒരു തലവേദന ആയി സിപിഎം കണ്ടിരുന്നു എന്നതിന് പൂർണ്ണ ഉത്തരം തന്നെ യാണ് എതാനും ദിവസങ്ങൾക്കു മുമ്പ് ഉണ്ടായ നാടകിയ സംഭവങ്ങൾ. ഏതാനും ദിവസങ്ങൾക്കു മുമ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയുടെ ഹെഡ്ഡ് ലൈൻ ഇങ്ങനെ ;

“യൂത്ത് കോൺഗ്രസ്‌ നേതാവ് പോസ്കോ കേസിൽ അറസ്റ്റിൽ”
എന്തായിരുന്നു ഇയാൾ ചെയ്ത കുറ്റം ഞങ്ങൾ അതിന്റെ പിന്നാലെ പോയി ;

കണ്ടെത്തലുകൾ
ഈ കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ജൂലൈ 5 ആം തിയതിയാണ്,
ജോലി തേടി എറണാകുളം നഗരത്തിൽ വന്ന നാഫിയും സജിത്തും (ഈ കേസിലെ ഒന്നാം പ്രതിയും അഞ്ചാം പ്രതിയും ). എറണാകുളം മലബാർ ജെന്റ്‌സ് ഹോസ്റ്റലിൽ വച്ചു ഈ കുട്ടികളെ സോണി പന്നംന്താനം കാണുന്നു (ജൂലൈ 4 ആം തിയതി). ഒന്നാം പ്രതിയും അഞ്ചാം പ്രതിയും ഈ ഹോസ്റ്റലിലെ നിത്യ സന്ദർശകനായ യൂത്ത് കോൺഗ്രസ്‌ നേതാവിനെ പരിചയപെടുന്നു. അവർ ജോലിക്കു വന്നതാണെന്ന വ്യാജേന ഒരു വിട് എടുത്തു നൽകുമോ എന്ന് പറഞ്ഞതിൽ അദ്ദേഹം ഒന്നാം പ്രതിയുടെ അമ്മയെ വിളിച്ചു കാരണം തിരക്കി ആ അമ്മയുടെ വാക്കിൽ സുഹൃത്തായ അഞ്ചാം പ്രതിയുടെ ആവശ്യവും ഉൾകൊണ്ട്.
സുഹൃത്തായ ഒരു ബ്രോക്കർ മുഖാന്തിരം അവർക്കു 8000 രൂപ വാടകയ്ക്കും 22000 രൂപ അഡ്വാൻസും നിലനിർത്തി കൊണ്ട് എഗ്രിമെന്റ് മുഖാന്തിരം വീട് വാടകയ്ക്കു എടുത്തു നൽകി ഏതാനും ദിവസങ്ങൾക്കു ശേഷം ഈ കുട്ടികൾ ജോലിക്കു പോകാതിരിക്കുകയും അമിതമായ പണത്തിന്റെ ചിലവും ദുശീലങ്ങൾ ഉള്ളവരും ആണെന്ന് മനസിലാക്കിയ ഇയാൾ കുട്ടികളെ വിളിച്ചു പറഞ്ഞു
“ദയവായി ഇവിടുന്നു ഒഴിയുകയും ഒരു മാസത്തെ വാടക നിർത്കൊണ്ട് എഗ്രിമെന്റ് മുഖാന്തിരം ബാലൻസ് എമൗണ്ട്ടും കൊടുത്തു,
ഈ വ്യവസ്ഥ അംഗീകരിച്ച കുട്ടികൾ ജന്മനാട്ടിലേക്കു തിരിച്ചു പോകുകയും ചെയ്തു.

പക്ഷെ ഏതാനും ദിവസങ്ങൾക്കു ശേഷം ഈ കുട്ടികൾ വീണ്ടും എറണാകുളം ജെന്റ്‌സ് ഹോസ്റ്റലിൽ തിരിച്ചെത്തി. പിന്നെയും ഈ കുട്ടികളെ അവിടെ കണ്ടെകിലും അതിന്റ ഉടമസ്തൻ താൻ അല്ലാത്തതിനാൽ അയാൾ അതിനെ പറ്റിയോ, അവരുടെ താമസവുമായോ ബന്ധപ്പെട്ടോ പിന്നെ ചോദിച്ചതെ ഇല്ല. അങ്ങനെ ദിവസങ്ങൾ കടന്നു പോയി അപ്പോൾ ആണ് ഇതേ ഹോസ്റ്റലിലെ നിത്യ സന്ദർശകനായ സിപിഎംന്റെ അനുഭാവിയായ കണ്ടയിനർ സാബു എന്നറിയപ്പെടുന്ന ഗുണ്ട അറിയുന്നത് ഈ കുട്ടികളുടെ കയ്യിൽ കുറച്ചു ഗോൾഡ് ഉണ്ടെന്നും അവർ ഒരു പ്രശ്നത്തിൽ അകപെട്ടവർ ആണെന്നും, തുടർന്ന് ഇയാൾ വളരെ തന്ത്ര പുർവ്വം ഗോൾഡ് കൈക്കലാക്കി. ഒരു വാഗ്ദാനവും നൽകി.
സാബു ഇവരെ ഏകദേശം നാല് മാസത്തോളാം ഒളിവിൽ പാർപ്പിച്ചു.
മാസങ്ങൾ കടന്നു പോയി കുട്ടികൾ സാബുവിനെ ഏല്പിച്ച സ്വർണ്ണം കുട്ടികൾ ചോദിച്ചു തുടങ്ങി, അന്ന് മുതൽ സാബുവും കുട്ടികളും തമ്മിൽ തെറ്റി തുടങ്ങി. പട്ടിണിയും ഒളിവു ജീവിതവും മടുത്ത കുട്ടികൾ ജീവനും കൊണ്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി.

കുട്ടികൾ നാട്ടിൽ എത്തിയെന്ന വാർത്ത അറിഞ്ഞ പോലീസ് അവരെ അറസ്റ് ചെയ്യാൻ അവരുടെ വീട്ടിൽ എത്തി കയ്യോടെ ഒന്നാം പ്രതി നാഫി (18) യെ പിടിച്ചു . സംഭവങ്ങളുടെ നിചസ്ഥിതി ആ പയ്യൻ പോലീസിനോട് പറഞ്ഞു. അതിനൊപ്പം എറണാകുളത്തെ രാഷ്രീയ നേതാവിന്റെ അടുത്ത് താമസിച്ച വിവരംവും നാഫി പോലീസിനോട് പറഞ്ഞു.

പോലീസ് : ആരാണ് ആ രാഷ്ട്രീയ നേതാവ് ?
നാഫി : പോലീസിന്റെ ജീപ്പ് പൊട്ടിച്ച സോണി പനംന്താനം, യൂത്ത് കോൺഗ്രസ്‌ എറണാകുളം സൗത്ത് മണ്ഡലം പ്രസിഡന്റ്‌ “
പോലീസിനോട് നാഫി : സാർ സോണിയല്ല സാബു ആണ് സ്വർണ്ണം എന്റെ കയ്യിൽ നിന്നും വാങ്ങിയത്
പോലിസ് : ഡാ ആദ്യം സോണിയെ വിളിക്കാം കാര്യങ്ങൾ ചോദിക്കാം
പിന്നീട് നടന്നത് നാടകിയമായ അറസ്റ്റ് !
നാഫിയും ആയി ഏകദേശം വെളിപ്പിന് 2 മണിക്ക് തിരുവനന്തപുരം പോലീസ് എറണാകുളത്ത് സോണിയുടെ വാടക വീട്ടിൽ എത്തി. പക്ഷെ സോണി അവിടെ ഇല്ലാതിരുന്നതിനാൽ പോലീസ് ആകെ വിഷമത്തിലായി. പിന്നെ നാഫിയുടെ വാക്കിൽ പോലീസ് നേരെ ജെന്റ്‌സ് ഹോസ്റ്റലിൽ എത്തി. അവിടെ ചെന്നപ്പോൾ പോലീസ് സോണിയുടെ സുഹൃത്തായ നിയാസിനെ ഉപദ്രവിച്ചും പേടിപ്പിച്ചും സോണിയെ വിളിച്ചു വരുത്താൻ ആവശ്യപെടുത്തുന്നു. പോലീസിന്റെ ടോർച്ചെറിങ് സഹിക്ക വയ്യാതെ നിയാസ് മുഖാന്തിരം സോണിയെ വിളിച്ചു വരുത്തന്നു.

സുഹിർത്തിന്റെ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന സോണി, നിയാസ് എന്തോ പ്രശ്നത്തിൽ പെട്ടിരിക്കുന്നു എന്ന വാർത്ത അറിഞ്ഞ അയാൾ അടുത്തേക്ക് എത്തുന്നു. സോണി എത്തിയത് കണ്ട പോലീസ് ഒരു വിശദികരവും നൽകാതെ അയാളെ ബലമായി വാഹനത്തിൽ കയറ്റി.
കാരണം എന്തെന്ന് ചോദിച്ച അയാളോട്
പോലീസ് : നീ അല്ലെ പോലീസ് ജീപ്പ് അടിച്ചു പൊളിച്ച സോണി പനംന്താനം.
സോണി : അതെ , പക്ഷെ സാർ അതും ഈ അറസ്റ്റും തമ്മിൽ എന്ത് ബന്ധം ?
പോലീസ് : ഡാ സോണി പ്രശ്നം വേറെയാണ് വേറെ ഒന്നും ഇല്ല ഒരു കേസിന്റെ അനേഷണം, അതു കഴിഞ്ഞു നിന്നെ വിടാം
അപ്പോൾ തന്നെ പോലീസ് അയാളുടെ ഫോൺ വാങ്ങി എടുത്തിരുന്നു.
ഏകദേശം 8:30 നെ പോലീസ് സോണിയെ തിരുവനന്തപുരം നഗരൂർ സ്റ്റേഷനിൽ എത്തികുന്നു. പോലീസ് ഒന്നും തന്നെ അയാളോട് ചോദിച്ചതെ ഇല്ല, ഏതാനും മണിക്കൂറുകൾക്കു ശേഷം അയാളെ സ്റ്റേഷൻ ഇൻചാർജ് ചോദ്യം ചെയ്യാൻ തുടങ്ങി.
അപ്പോൾ തന്നെ അയ്യാൾ അറിയാവുന്ന കാര്യങ്ങൾ ബോധിപ്പിച്ചു എങ്കിലും അയാൾ പറയുന്നത് പോലീസുക്കാരൻ കൂട്ടാക്കിയില്ല.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ പോലീസ് സ്റ്റേഷൻ പ്രദേശിക DYFI പ്രവർത്തകർ വളയുന്നു. പോലീസിന്റെ ഒത്താശയോടെ ബലമായി സോണിയുടെ ഫോട്ടോ DYFI പ്രവർത്തകർ എടുക്കുന്നു. പോലീസ് സ്റ്റേഷൻ മൊത്തം സിപിഎം നേതാക്കളാൽ നിറയുന്നു. ഉടനടി പോലിസ് സോണിയെ വീഡിയോ കോൺഫ്രൻസ് സംവിധാനത്തിലൂടെ മജിസ്‌ട്രേറ്റ് നു മുമ്പിൽ ഹാജരാകുന്നു. നാടകിയമായ സംഭവങ്ങള്ക്ക് ഒടുവിൽ സോണിയെ റിമാൻഡിൽ വിടുന്നു.
എന്തിനായിരുന്നു ഈ റിമാൻഡ് രാഷ്ട്രീയയം മാറ്റി വെച്ച് എല്ലാവരും ചിന്തിക്കേണ്ട ഒന്നാണ്. കേവലം ജോലി തേടി വന്ന കുട്ടികൾക്ക് അവരുടെ മാതാപിതാകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിട് എടുത്തു നൽകിയതോ ?
അവർ പ്രശ്നക്കാർ ആണെന്ന് മനസിലാക്കിയപ്പോൾ വിട്ടിൽ നിന്ന് ഒഴിവാക്കിയതോ ?
എന്ത്കൊണ്ട് സിപിഎം ഗുണ്ട ഇതിൽ പ്രതി ആയില്ല ?
അതോ സോണിയെ എല്ലാരും ഭയന്നു തുടങ്ങിയോ ?
ആരെല്ലാമോ സോണിയെ ഭയന്നു തുടങ്ങിയിരിക്കുന്നു
അതിനു ഉത്തമ ഉതാഹരണം അല്ലെ ഈ കേസ് ?
എന്ത് കൊണ്ട് കോൺഗ്രസ്‌ സോണിയെ കാരണം പോലും തേടാതെ പ്രധാമിക അംഗത്തിൽ നിന്ന് പോലും ഒഴിവാക്കിയത് ?
കോൺഗ്രസ്‌ സും പേടിച്ചു തുടങ്ങിയോ ഈ യുവ നേതാവിനെ ?

സിപിഎം ന്റെ അജണ്ടയാണെല്ലോ യൂത്ത് കോൺഗ്രസ്‌ യുവ നേതാക്കളെ പെണ്ണ് കേസിലും കള്ള കേസിലും കുടുകുക എന്നത്. തിരുവനന്തപുരം സോണിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ നേതാക്കന്മാർക്കും അധികാരികൾക്കും ഉത്തരം ഇല്ല എന്നത് വാസ്തവം.