“ആര് പറഞ്ഞു നീ എന്നെ മൈൻഡ് ചെയ്തില്ലന്ന്‌.?? നീ ചിരിച്ച ഓരോ ചിരിയും ഓരോ നോട്ടവും എനിക്ക് വേണ്ടി മാത്രം ഉള്ളതായിരുന്നു. ഇവൻ ആനന്ദ് നല്ല തണ്ടുറപ്പ് ഉള്ള ആണൊരുത്തൻ. അവനും ആൽമാർത്ഥമായാണ് ഒരു പെണ്ണിനെ സ്നേഹിച്ചത്. തടസ്സങ്ങൾ എല്ലാം അവന് വെറും പുല്ല് ആയിരുന്നു. അവളുടെ അപ്പന്റെ കയ്യിൽ നിന്ന് തല്ല് ഇരന്നു വാങ്ങിയത് ഒഴിച്ചു നിർത്തിയാൽ അവന്റ റൂട്ട് ഫുൾ ക്ലിയർ ആയിരുന്നു..

അവസാനം മറ്റൊരുത്തൻ തന്റെ പെണ്ണിനെ സ്വന്തം ആക്കിയപ്പോൾ മറ്റുള്ള കാമുകന്മാരെപ്പോലെ അവൻ വെള്ളമടിച്ചു ജീവിതം തൊലച്ചില്ല. ലക്ഷ്യബോധം ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നില്ല. ചെക്കൻ ആ വാശിക്ക് പഠിച്ചു ഒരു പോലീസുകാരൻ ആയി മാറി.

അവസാനം അവളെ കിട്ടിയില്ലെങ്കിലെന്താ, സ്വന്തം കാമുകൻ കൈ ഒഴിഞ്ഞു വെള്ളമടിച്ചു കോൺ തെറ്റി പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്ന അവളെ സ്വന്തം ചിലവിൽ അവളുടെ വീട്ടിൽ വരെ കൊണ്ടുവന്നാക്കിയ ഇവൻ അല്ല ഈ കഥയിലെ യഥാർത്ഥ ഹീറോ.

ഒരു പെണ്ണ് പോയതിന്റെ പേരിൽ വെള്ളമടി തുടങ്ങിയവരും, കഞ്ചാവ് പരീക്ഷിക്കുന്നവരും, മുഖത്തു ആസിഡ് ഒഴിക്കുന്നവരും, ആൽമഹത്യ ചെയ്യുന്നവരും ഇവനെ ഒന്നു മാതൃക ആക്കിയാൽ നന്നായിരുന്നു.
ചിത്രം :ജൂൺ