ഭക്ഷ്യക്ഷാമം രാജ്യത്ത് രൂക്ഷമായതിനെ തുടർന്ന് പ്യോങ്‌യാങിലെ എല്ലാ വളർത്തുനായകളെയും കസ്റ്റഡിയിലെടുക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടു. ഭക്ഷണം പാകം ചെയ്യാനായിട്ടാണ് വളർത്തു നായ്ക്കളെ കസ്റ്റഡിയിലെടുക്കുന്നത്. കിം ജോങ് ഉന്നിന്റെ ഉത്തരവ് പ്രകാരം വളർത്തുനായ്ക്കളുള്ള വീടുകളിൽ നിന്നും അധികൃതർ നായകളെ കണ്ടെത്തിക്കഴിഞ്ഞു.

നായ ഇറച്ചി കൊറിയയിലെ ഏറ്റവും പ്രധാന ഭക്ഷണ വസ്തുവാണ് . ഒരു മില്ല്യൺ നായകളെ മാംസത്തിനായി പ്രതിവർഷം രാജ്യത്ത് കൊല്ലുന്നു എന്നാണ് കണക്കുകൾ . രാജ്യത്തെ ഭക്ഷ്യക്ഷാമം മൂലം ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളർത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ഭരണാധികാരി. രാജ്യത്ത് ജൂലായ് മുതൽ നായകളെ വളർത്തുന്നത് നിയമവിരുദ്ധമാണ്. വളർത്തു നായകളുള്ള വീട്ടിലെ ഉടമകൾക്ക് സ്വമേഥയാ നായകളെ വിട്ടുനൽകാം. അല്ലെങ്കിൽ ബലം പ്രയോഗിച്ച് കൊണ്ടുപോകുമെന്നാണ് പറയുന്നത്. ഇത്തരത്തിൽ കൊണ്ടുപോകുന്ന നായകളിൽ ഒരു വിഭാഗത്തെ മൃഗശാലകളിലേക്കും മറ്റു വിഭാഗത്തെ ഇറച്ചി ആക്കാനായി റെസ്റ്റോറൻ്റുകളിലേക്കും അയക്കാൻ ആണ് തീരുമാനം.