തമിഴ് സൂപ്പർസ്റ്റാർ ഇളയദളപതി വിജയുടെ കടുത്ത ആരാധകനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വരുണ്‍ ചക്രവർത്തി. ഇളയദളപതി വിജയിയെ കാണാൻ ഉള്ള വരുണിന്റെ ആഗ്രഹം സഭലമായിരിക്കുകയാണ്.

ചെന്നൈയിലുള്ള വിജയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വിജയ്ക്കൊപ്പം ഉള്ള ഫോട്ടോസ് വരുൺ ഷെയർ ചെയ്തിട്ടുണ്ട്. വിജയിയെ കാണണമെന്ന് ഒരുപാട് അഭിമുഖങ്ങളിൽ വരുണ്‍ പറഞ്ഞിട്ടുണ്ട്. വിജയിയെ കാണാൻ ആഗ്രഹിക്കുന്നതായി വരുൺ മാനേജരെ അറിയിച്ചിരുന്നു. അങ്ങനെയാണ് വരുണിന് കാണാൻ വിജയ് അവസരം ഒരുക്കിയത്. വിജയുടെ മാസ്റ്റർ എന്ന ചിത്രത്തിന് വേണ്ടിയിട്ടുള്ള കാത്തിരിപ്പിലാണ് താനെന്നും വരുണ്‍ പറഞ്ഞു.