യുഎഇയിലേക്ക് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം എഡിഷനായി തിരിക്കും മുൻപേ വീട്ടിലെത്തി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ശിഖർ ധവാൻ. ധവാന്റെ ടീമായ ഡൽഹി ക്യാപിറ്റൽസ് യുഎഇയിലേക്ക് പോകുന്നത് ഈ മാസം 23നാണ് . ഇതിനു മുന്നോടിയായാണ് അദ്ദേഹം മാതാപിതാക്കളെ കാണാനെത്തിയത്. ട്വിറ്ററിൽ ധവാൻ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തു കഴി‍ഞ്ഞു.

ദൈർഘ്യമേറിയ ടൂർണമെന്റിനു മുന്നോടിയായി മാതാപിതാക്കളുടെ ആശംസയും അനുഗ്രഹവും സ്വീകരിക്കാനെത്തിയതാണ്. എന്നെ കൊച്ചുകുട്ടിയായിട്ടാണ് അവർ ഇപ്പോഴും കാണുന്നത്. നമ്മെ മാതാപിതാക്കളേപ്പോലെ സ്നേഹിക്കാൻ മറ്റാർക്കും സാധിക്കില്ല . എക്കാലവും ഈ സ്നേഹം എന്റെ മനസ്സിലുണ്ടാകും’ – മാതാപിതാക്കളെ ആലിംഗനം ചെയ്യുന്ന ചിത്രം സഹിതം ധവാൻ ട്വിറ്ററിൽ കുറിച്ചു.
ഈ വർഷത്തെ ഐപിഎൽ യുഎഇയിലേക്ക് മാറ്റിയത് കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്. അടുത്ത മാസം 19 മുതൽ നവംബർ 10 വരെ യുഎഇയിലെ മൂന്നു സ്റ്റേഡിയങ്ങളിലായാണ് ഐപിഎൽ അരങ്ങേറുക