കൊച്ചി : സ്വർണ്ണം കടത്താൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സഹായം നൽകിയിരുന്നെന്ന് പ്രതി സ്വപ്നസുരേഷ് കസ്സ്റ്റംസിന് മൊഴി നൽകി. കേസിൽ കൂടുതൽ പ്രതികളുടെ പങ്കാളിത്തവും സ്വപ്നസുരേഷിനെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.

ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തശേഷം സ്വപ്നയെ കസ്റ്റംസ് ജയിലിനുള്ളിൽ ചോദ്യം ചെയ്തപ്പോഴാണ് മൊഴി നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് ജില്ലാ ജയിലിൽ എത്തി രേഖപ്പെടുത്തി.

ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ സമർപ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും.