നടിയും ബിജെപി നേതാവുമായ കുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറി. കടലൂരിൽ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്നും കുശ്ബു രക്ഷപ്പെട്ടത്.അപകടം മനപ്പൂർവം ആണെന്ന് സംശയിക്കുന്നതായി ഖുശ്ബു പറഞ്ഞു.അപകടത്തിൽ തകർന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഖുശ്‌ബു ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.താൻ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഖുശ്‌ബു പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള പാർട്ടിയുടെ ശ്രമമാണ് തമിഴ്നാട് ബിജെപിയുടെ വേൽ യാത്ര. സംസ്ഥാനത്തെമ്പാടും ഉള്ള മുരുക ക്ഷേത്രങ്ങൾ സന്ദർശിക്കുക എന്നതാണ് വേൽ യാത്രയുടെ ഉദ്ദേശം. എന്നാൽ ഈ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.