തിരുവനന്തപുരം:ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ജയിൽ വകുപ്പിനെതിരെ പറഞ്ഞ ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനേ ജെയിലിൽ ഒരുപാടു പേർ സന്ദർശിക്കാറുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു.

എന്നാൽ ഈ ആരോപണം തെറ്റാണെന്ന് ജയിൽവകുപ്പ് പറഞ്ഞു. സ്വപ്നയുടെ അമ്മ ,ഭർത്താവ്, മക്കൾ ,സഹോദരൻ എന്നിവർ മാത്രമാണ് സന്ദർശിച്ചതെന്നും സുരേന്ദ്രന്റെ ആരോപണം തെറ്റാണെന്നും ആരോപണം പിൻവലിച്ചില്ലെങ്കിൽ നടപടി എടുക്കുമെന്നും ഋഷിരാജ്‌സിങ്‌ പറഞ്ഞു.

മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വർണക്കടത്തിയ കേസിലെ പ്രതി സ്വപ്നയെ ജയിലിൽ പലരും സന്ദർശിച്ചെന്നും കൂടിക്കാഴ്ചക്ക് ജയിൽ സൂപ്രണ്ട് കൂട്ടു നിന്നെന്നും കസ്റ്റംസിന്റെ അനുമതിയില്ലാതെ ആയിരുന്നു ഈ കൂടിക്കാഴ്ച നടന്നത് എന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.