ചെറുപ്പക്കാർക്കിടയിലാണ് കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന . 20 മുതല്‍ 40 വയസുകാരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. എന്നാൽ,​ തങ്ങൾ രോഗബാധിതരാണെന്ന് ഇവർ മനസിലാക്കാന്‍ വൈകുന്നു . ഇവരിൽ രോഗലക്ഷണം വളരെ കുറഞ്ഞ തോതിൽ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. ​ പക്ഷെ ഇത് രോഗവ്യാപനത്തിന് വന്‍ തോതില്‍ കാരണമാകുകയും ചെയ്യും . ലക്ഷണങ്ങൾ അറിയാതെയുള്ള ഈ രോഗവ്യാപനം രോഗ നിയന്ത്രണത്തിന് കനത്ത പ്രതിസന്ധിയാണ് . ഇന്നലെ നടന്ന വെർച്വല്‍ മീഡിയ ബ്രീഫിംഗിലാണ് ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേൺ പസഫിക് മേഖല റീജിയണൽ ഡയറക്ടർ തകേഷി കസായി ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യയിലെ രാജ്യങ്ങളില്‍ ആരംഭത്തില്‍ വളരെക്കുറച്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കോവിഡ് 19 രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് യുവാക്കളാണ്. അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്. അടുത്തിടെ നടത്തിയ പഠനത്തില്‍ ഏകദേശം 20 വയസ്സുമുതല്‍ 40 വയസ്സുവരെയുളളവര്‍ക്ക് കോവിഡ് ബാധിക്കുന്നത് വ്യാപകമായതായും ഇവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നതായും കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ സ്ഥിരീകരിച്ച കേസുകളില്‍ ഭൂരിഭാഗവും നാല്‍പതില്‍ താഴെ പ്രായമുളളവര്‍ക്കാണ്. ചെറുപ്പക്കാര്‍ക്ക് രോഗബാധയുണ്ടാകുന്നുവെങ്കിലും ഇവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തതിനാല്‍ പലരും തങ്ങള്‍ വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്നില്ല. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പ്രായമായവരുടെ അടുത്തും രോഗബാധിതനാണെന്നറിയാതെ ഇവർ ഇടപഴകുന്നതിനാല്‍ അപകടസാധ്യത വര്‍ധിക്കുകയാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി