ചെറുപുഷ്പം ഫിലിംസിന്റെയും ചെറുപുഷ്പം സ്റ്റുഡിയോയുടേയും ഉടമയായ പ്രമുഖ മലയാളം സിനിമാ നിര്‍മ്മാതാവ് കെ. ജെ ജോസഫ് നിര്യാതനായി. ചെറുപുഷ്പം കൊച്ചേട്ടന്‍ എന്ന പേരില്‍ സിനിമാവേദിയില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് രാവിലെയാണ് ഉണ്ടായത്.

സൂപ്പര്‍താരങ്ങളുടേത് ഉള്‍പ്പെടെ 80-കളിലും 90-കളിലുമായി അനേകം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അനാവരണം, ആ നിമിഷം, ഈറ്റ, നിദ്ര, വീട്, ഹിമവാഹിനി, ഇതിലേ ഇനിയും വരുമോ, അനുരാഗി, പാവം പാവം രാജകുമാരന്‍ തുടങ്ങിയവ ഉള്‍പ്പെടെ അനേകം സിനിമകളുടെ നിര്‍മ്മാതാവാണ്.