നയൻ‌താര നായികയായി ആർ ജെ ബാലാജി, എൻ ജെ ശ്രാവണൻ എന്നിവർ കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ആണ് മൂക്കുത്തി അമ്മാൻ എന്ന തമിഴ്‌ ചിത്രം. ഡിസ്നി + ഹോട്സ്റ്റാർ എന്ന OTT പ്ലാറ്ഫോമിൽ എക്സ്ക്ലൂസിവ് റിലീസ് നു ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ആണ് മൂക്കുത്തി അമ്മൻ.

ഗിരീഷ് ഗോപാലകൃഷ്ണൻ സംഗീതം നൽകുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വെൽസ് ഫിലിംസ് ഇന്റർനാഷണൽ ന്റെ ബാന്നറിൽ ഡോക്ടർ ഇഷാരി കെ ഗണേഷ് ആണ്. ചിത്രം 2020 നവംബര് 14 ന് റിലീസിന് എത്തും. ഉർവശി, അജയ് ഘോഷ്, മൗലി, സ്‌മൃതി വെങ്കട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോൾ നയൻ‌താര, ആർ ജെ ബാലാജി എന്നിവർ നായിക നായകന്മാർ ആകുന്നു.