കീർത്തി സുരേഷ് നായികയായി എത്തുന്ന തെലുങ് ചിത്രം മിസ് ഇന്ത്യ നെറ്ഫ്ലിക്സ് റിലീസിന് ഒരുങ്ങുന്നു, കീർത്തി സുരേഷ് നായികയാകുന്ന ചിത്രം സ്ത്രീ പക്ഷ സിനിമയാണ്. കീർത്തി സുരേഷിന്റെ വൺ മാൻ ഷോ ആണ് എന്നാണ് ചിത്രത്തിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. നരേന്ദ്ര നാഥ് തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മഹേഷ് എസ കൊനേരു ആണ്. പ്രാധാന്യമുള്ള റോളിൽ ജഗപതി ബാബു, രാജേന്ദ്ര പ്രസാദ്, നാദിയ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവീധാനം നിർവഹിച്ചിരിക്കുന്നത് എസ് തമൻ ആണ്. ചിത്രം നെറ്റെഫിക്സ് ഒറിജിനൽ ആയി റീലീസിന് എത്തുന്നു.