ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം “ജിബൂട്ടി”യുടെ ഷൂട്ടിംഗ് പൂർത്തിയായി. ജീബുട്ടിയിലും കേരളത്തിലുമായി പൂർത്തിയാക്കിയ ചിത്രം എസ്. ജെ. സിനു കഥ എഴുതി സംവിധാനം ചെയ്യുന്നു പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായി ആയ ജോബി. പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് ബ്ലൂ ഹിൽ നീൽ കമ്മ്യൂണിക്കേ ഷൻസിന്റെ ബാനറിൽ നിര്‍മിക്കുന്നചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത് അഫ്സൽ കരുനാഗപ്പള്ളിയാണ്. ഫോർട്ട്‌ കൊച്ചിയിലെ അസ്പിൻ വാളിൽ വച്ചായിരുന്നു പാക്ക് അപ്പ് ദിവസത്തെ (ഒക്ടോബർ 25) ഷൂട്ടിങ്. കോവിഡ് മഹാമാരിയെ തുടർന്ന് ജിബൂട്ടിയിൽ അകപ്പെട്ടു പോയ സംഘം തിരിച്ചെത്തി കേരളത്തിലെ ഷൂട്ടിംഗ് പൂർത്തിയാക്കി.

അമിത് ചക്കാലക്കല്‍ ആണ് നായകന്‍.
പഞ്ചാബ് സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ് നായിക.തമിഴ് നടൻ കിഷോർ, ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു,അലൻസിയർ, നസീർ സംക്രാന്തി ഗീത, സുനിൽ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സൻ,അഞ്ജലി നായർ, ജയശ്രീ എന്നിവരോടൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ടി ഡി ശ്രീനിവാസ്‌ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് ദീപക്ദേവ് സംഗീതം പകരുന്നു, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, മേക്കപ്പ് -രഞ്ജിത് അമ്പാടി.