ആദ്യം സമ്മതിച്ചെങ്കിലും ഷൂട്ടിംഗ് തുടങ്ങിയ അന്ന്, മൂന്ന് നായകന്മാരിൽ ഒരാളാവാൻ താത്പര്യമില്ലെന്ന് പറഞ്ഞു മമ്മൂട്ടി ഒഴിവാകുകയാണ് ചെയ്തത്.. അദ്ദേഹത്തിന്റെ എറണാകുളത്തെ വീട്ടിൽ പോയി കണ്ട് സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല.. അതിന്റെ പേരിൽ നിർമാതാവ് സുരേഷ്കുമാറും മമ്മൂട്ടിയും വഴക്കായി.. ആ വലിയ റോൾ വെട്ടി കുറച്ച് അതിലേക്ക് പിന്നീട് സോമനെ കാസ്റ്റ് ചെയ്യേണ്ടി വന്നു..

സംവിധായകൻ ആകുന്നതിനും മുൻപേ തിരക്കഥാകൃത്തായി തിളങ്ങുന്ന കാലത്തേ, മദ്രാസ്സിൽ ഉള്ളപ്പോഴുള്ള ബന്ധമാണ് മമ്മൂട്ടിയുമായി.. പണ്ട് ഒരു ഇന്റർവ്യൂയിൽ പ്രിയദർശൻ പറയുകയുണ്ടായി:

“മദ്രാസിലെത്തിയ കാലം, അന്ന് ക്യാപ്റ്റൻ രാജുവിന് ഒരു ബൈക്ക് ഉണ്ടായിരുന്നു.. രാജു നാട്ടിൽ പോകുമ്പോൾ ബൈക്ക് എനിക്ക് തരും. രാജ് ഹോട്ടലിലാണ് മമ്മൂട്ടിക്ക താമസിക്കുന്നത്. ഞാൻ ആ ബൈക്കുമെടുത്ത് രാജ് ഹോട്ടലിലേക്ക് പോകും.. മമ്മൂട്ടിക്കയ്ക്ക് ബൈക്കോടിക്കാൻ ഹരമാണ് അന്നും ഇന്നും.. ബൈക്കിനു പിറകിൽ എന്നെ ഇരുത്തി മദ്രാസ് ചുറ്റാൻ ഇറങ്ങും. സിനിമയുമായി ബന്ധമുള്ള കുറെ ആളുകളെ പരിചയപ്പെടുത്തി തരും.. ഒരിക്കൽ എന്നെ കുറെ ആളുകൾ താമസിക്കുന്ന ഒരു ലോഡ്ജിലേക്ക് മമ്മൂട്ടിക്ക കൊണ്ടുപോയി. അവിടെ വെച്ച് എന്നെ പരിചയപ്പെടുത്തിയ ആളാണ് ശ്രീനിവാസൻ..”

ആ ഒരു ബന്ധത്തിൽ തന്റെ രണ്ടാമത്തെ സിനിമയായ
“ഓടരുതമ്മാവാ ആളറിയാം”ൽ അഭിനയിക്കാനായി വന്ന ശ്രീനിവാസൻ പ്രിയദർശൻറെ തിരക്ക് മൂലം ചിത്രത്തിൻറെ തിരക്കഥാകൃത്തായി മാറുക ആയിരുന്നു.. ശ്രീനിവാസന്റെ ആദ്യ തിരക്കഥ.. ചിത്രത്തിൻറെ സഹസംവിധായകനോ സിബിമലയിലും ആയിരുന്നു (പൂച്ചക്കൊരു മൂക്കുത്തിയിലും)

ആ സൗഹൃദബന്ധത്തിൽ, ശ്രീനിവാസന്റെ തിരക്കഥയിൽ തന്റെ ആദ്യ ചിത്രമായ ‘മുത്തരംകുന്ന് P.O’ സിബിമലയിൽ ചെയ്യുകയും, സിനിമയുടെ പ്രിവ്യൂ ഷോക്ക് വന്ന സത്യൻ അന്തിക്കാട് “ശ്രീനിക്ക് ഇത്ര ഹ്യുമർ സെൻസ് ഉണ്ടോ” എന്ന് ചോദിച്ചു..” അതൊരു തുടക്കമായിരുന്നു..
സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ഹിറ്റ് കോംബോ തന്നെ രൂപപ്പെട്ടു..

ഇത്രയേറെ ആത്മബന്ധം ഉണ്ടായിട്ടും മമ്മൂട്ടി – പ്രിയദർശൻ കോംബോ പച്ചപിടിച്ചില്ല.. പക്ഷെ മമ്മൂട്ടി നിമിത്തം പരിചയപ്പെട്ട ശ്രീനിവാസനുമായി ചേർന്ന് ഹിറ്റുകൾ സൃഷ്ടിച്ചു.. അത് സിബി”മലയിലൂടെ” സത്യൻ അന്തി”ക്കാടിലേക്കും” പടർന്നു..!!