മുംബൈ: നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രീകാശിന്‌ ബോളിവുഡ് മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) വീണ്ടും സമെൻസ് അയച്ചു. ചോദ്യം ചെയ്യലിന് വരാത്ത കരിഷ്മയെ കണ്ടെത്താൻ കഴിയാത്തതിനാൽ കരിഷമയുടെ അപ്പാർട്ട്മെന്റിൽ ചെന്ന് അമ്മയുടെ കൈയിൽ വീണ്ടും പുതിയ സ്മെൻസ് ഏല്പിച്ചു. കരിഷ്മ ജോലി ചെയ്യുന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ക്വാനിയിൽ നിന്നുള്ള ജീവനക്കാരെയും വിളിപ്പിച്ചിരുന്നു. കമ്പനിയുടെ ഉടമ ധ്രുവ് ചിത്ഗോപേക്കർ, ക്വാൻ ജോലിക്കാർ സുശാന്തിൻറെ മുൻ മാനേജർ, കരിഷ്മ‌ എന്നിവരെ എൻ‌സി‌ബി മുമ്പ് ചോദ്യം ചെയ്‌തിരുന്നു.

Deepika Padukone & Karishma Prakash