മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ആശ ശരത്. അമ്മയ്ക്കൊപ്പം അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് മകൾ ഉത്തര ശരത്. ഇത്തവണത്തെ മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയുടെ സംവിധായകൻ മനോജ് ഒരുക്കുന്ന “ഖെദ്ധ” എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയിൽ ആരംഭിച്ചു.

ബെൻസി പ്രൊഡക്ഷന്റെ ബാനറിൽ ബെൻസി നാസറാണ് നിർമ്മാണം. ചിത്രത്തിൽ അനുമോൾ ,സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.