ഒറ്റ ചാർജിൽ 250 കിലോമീറ്റർ ദൂരം ഓടാൻ ആവുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണത്തിലേക്ക് കടക്കുകയാണ് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഒല. 2021 ജനുവരിയിൽ ആദ്യവാഹനം വിപണിയിലെത്തിക്കാൻ ആണ് കമ്പനി തീരുമാണിച്ചിരിക്കുന്നത്.

തുടക്കത്തിൽ നെതർലാൻഡിൽ നിർമിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിലും യൂറോപ്പിലും വിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്ത് വിൽപ്പനയുള്ള പെട്രോൾ സ്കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും മത്സരക്ഷമമായ വിലകളിൽ ഇ സ്‌കൂട്ടർ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ആദ്യവർഷം ഒരു ദശലക്ഷം ഇ സ്കൂട്ടറുകളുടെ വിൽപ്പനയാണ് ഒല ലക്ഷ്യമിടുന്നത് എന്നാണ് ചില ബന്ധപ്പെട്ട കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

ഏകദേശം രണ്ടു ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ സ്കൂട്ടർ കമ്പനി നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ പല സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്.