സ്വന്തമായി കാർ ഉള്ളവരോ കാറിൽ യാത്ര ചെയാത്തവരുമായി ആരുമുണ്ടാവില്ല. എന്നാൽ നിങ്ങൾ എപ്പോളെങ്കിലും ശ്രെദ്ധിച്ചിട്ടുണ്ടോ സ്റ്റീയറിങ്ങിനു പിന്നിലുള്ള ഡിസ്‌പ്ലേയിൽ എൻജിന്റെ ചിത്രത്തിലുള്ള ലൈറ്റ് മിന്നുന്നത്. വാഹനത്തിന്റെ എൻജിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ അത് നമ്മളെ അറിയിക്കാനാണ് ഈ ലൈറ്റ്. എന്നാൽ എപ്പോളും ഈ ലൈറ്റിന് പിന്നിൽ എൻജിന്റെ തകരാർ തന്നെ ആവണമെന്നില്ല.

നമ്മളിൽ കുറച്ചു പേരെങ്കിലും കണ്ടിട്ടുണ്ടാവും ഇതേപോലെ തന്നെ എൻജിൻ ലൈറ്റ് മിന്നിയതിനെ തുടർന്ന് ഉടമസ്ഥൻ തൻ്റെ വാഹനത്തിനു എന്തോ തകരാറാണെന്നു കരുതി തൻ്റെ മസ്താങ് മസ്സിൽ കാർ അമേരിക്കയിലെ നോർത്ത് മയാമിലെ ഡാനിയെ ബീച്ചിലെ സർവീസ് സെന്ററിൽ എത്തിച്ച വീഡിയോ. എന്നാൽ ഇത് ശെരിയാക്കാൻ തങ്ങളെ കൊണ്ട് പറ്റില്ലെന്നാണ് സർവീസ് സെന്റർ ഉടമകൾ പറഞ്ഞത്. ഉടൻതന്നെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസേർവഷൻ വിവരമറിയിച്ചു. അവർ വന്ന് എൻജിൻ ബോയിൽ നിന്നും വലിച്ചൂരിയെടുത്തത് 10 അടി നീളമുള്ള മലമ്പാമ്പിനെ ആയിരുന്നു. മസ്താങ്കിൽ നിന്ന് മലമ്പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വയറലാരുന്നു.

സ്റ്റീയറിങ്ങിന്റെ പിന്നിലുള്ള എൻജിന്റെ ചിത്രമുള്ള ലൈറ്റ് മിന്നുന്നത് എപ്പോളും എൻജിൻ തകരാറുകൾ മാത്രമല്ല കാരണം മലമ്പാമ്പും ആകാം എന്നായിരുന്നു ഈ വീഡിയോ പോസ്റ്റ് ചെയ്ത കാർ ഉടമയുടെ കമന്റ്.