മെഴ്സീഡിസ് ബെൻസിന്റെ എ ക്ലാസ് സെഡാനെയും ഔഡി എ ത്രീയെയും നേരിടാൻ പ്രാദേശികമായി അസംബ്ൾ ചെയ്ത ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ വിപണിയിലെത്തുന്നു. ബിഎംഡബ്ല്യുവിന്റെ ആധുനിക രൂപകൽപനാ ശൈലിയോടെയാണ് 2 സീരീസ് ഗ്രാൻ കൂപ്പെയുടെ വരവ്. രണ്ടു വകഭേധത്തിലായി പുറത്തിറങ്ങിയ കാറിന്റെ 220 ഡി സ്പോർട്സ് ലൈനിന് 39.30 ലക്ഷം രൂപയും 220 ഡി എം സ്പോർട്ടിന് 41.40 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ഡീസൽ പതിപ്പ്‌ മാത്രമായിരിക്കും തുടക്കത്തിൽ വിപണിയിൽ എത്തുക.2 സീരീസ് ഗ്രാൻ കൂപ്പെയുടെ സ്ഥാനം നിലവിലെ എൻട്രി ലെവൽ സെഡാൻ ആയ ത്രീ സീരീസിന് താഴെയായിരിക്കും.ചരിഞ്ഞ റൂഫും പില്ലർ ഇല്ലാത്ത വാതിലുകളുമാണ് കാറിനുള്ളത്. ലെഗ് റൂം ആവശ്യത്തിലേറെ ഉണ്ടാകുമെന്നു ബിഎംഡബ്ല്യു ഉറപ്പു നൽകുന്നു.4526 എംഎം നീളവും 1800 എംഎം വീതിയുമാണ് ടു സീരിസിന്. 2670 എംഎം ആണ് വീൽ ബേസ്. 190 ബി എച്ച് പി സൃഷ്ടിക്കാൻ പ്രാപ്തിയുള്ള രണ്ടു ലീറ്റർ ഡീസൽ എൻജിനാണ് 220 ഡി ഗ്രാൻ കൂപ്പെയ്ക്കുള്ളത് . എട്ടു സ്പീഡ് സ്റ്റപ്ട്രോണിക് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.5 സെക്കന്റുകൾ മാത്രം മതി.